India

പതിനേഴ് ദിവസം കൊണ്ട്  500 കിടക്കകളുള്ള ആശുപത്രി

“Manju”

ശ്രീനഗർ : പതിനേഴ് ദിവസം കൊണ്ട് ശ്രീനഗറിൽ കൊറോണ രോഗികൾക്കായി ഡി ആർ ഡി ഒ ഒരുക്കിയത് 500 കിടക്കകളുള്ള ആശുപത്രി . പി എം കെയർ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ ആശുപത്രി ശനിയാഴ്ച്ച മുതലാണ് പ്രവർത്തനം ആരംഭിച്ചത് .

തലസ്ഥാന നഗരമായ ശ്രീനഗറിലെ ഖോൺമോയിലാണ് ആശുപത്രി സജ്ജമാക്കിയിരിക്കുന്നത് . വെന്റിലേറ്ററുകളുള്ള 125 ഐസിയു കിടക്കകളാണ് ഇവിടെ ഉള്ളത്, അതിൽ 25 എണ്ണം കുട്ടികൾക്കായി നീക്കിവച്ചിരിക്കുന്നു . 375 കിടക്കകളിലും 24 മണിക്കൂർ ഓക്സിജൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് കൊറോണ ആശുപത്രിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് .

കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം ആരോഗ്യ-മെഡിക്കൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർക്ക് മനോജ് സിൻഹ നന്ദി അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ആശുപത്രി സജ്ജമാക്കിയ ഡിആർഡിഒ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിച്ചു .

Related Articles

Back to top button