InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിം​ഗിള്‍സ് കിരീടം ക്രെജിക്കോവക്ക്

“Manju”

ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ചാമ്പ്യന്‍. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്കോര്‍ 6-1, 2-6, 6-4.

ക്രെജിക്കോവയുടെ ആദ്യ ​ഗ്രാന്‍സ്ലാം കിരീടമാണിത്. കരിയറില്‍ 52 ​ഗ്രാന്‍സ്ലാമുകളില്‍ കളിച്ച പാവ്‌ല്യുചെങ്കോവക്ക് ആദ്യ ​ഗ്രാന്‍സ്ലാം ഫൈനലില്‍ കിരീടം സ്വന്തമാക്കാനായില്ല.പാവ്‌ല്യുചെങ്കോവക്ക് കാര്യമായ അവസരങ്ങളൊന്നും നല്‍കാതെ ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്ക്ക് പക്ഷെ രണ്ടാം സെറ്റില്‍ ആ മികവ് നിലനിര്‍ത്താനായില്ല. ശക്തയായി തിരിച്ചടിച്ച പാവ്‌ല്യുചെങ്കോ രണ്ടാം സെറ്റ് സ്വന്തമാക്കി കരുത്തു കാട്ടിയെങ്കിലും നിര്‍ണായക മൂന്നാം സെറ്റില്‍ മികവിലേക്കുയര്‍ന്ന ക്രെജിക്കോവ കന്നി കീരിടം സ്വന്തമാക്കി.

40 വര്‍ഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിം​ഗിള്‍സില്‍ ഒരു ചെക്ക് താരം കിരീടം നേടുന്നത്. 1981ല്‍ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്പ് ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിം​ഗിള്‍സ് കിരീടം നേടിയ ചെക്ക് താരം.

Related Articles

Back to top button