Sports

ഫ്രഞ്ച് ഓപ്പൺ; നൊവാക് ദ്യോക്കോവിച്ച്ന് കിരീടം

“Manju”

പാരീസ്: കലാശക്കളിയുടെ പിരിമുറുക്കം ഓരോ നിമിഷത്തിലും നിറഞ്ഞു നിന്ന മത്സരത്തിൽ 22 കാരനായ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ മുട്ടുകുത്തിച്ച് നൊവാക് ദ്യോക്കോവിച്ച്. ലോക ഒന്നാം നമ്പർ താരമായ ദ്യോക്കോവിച്ചിന്റെ 19ാം ഗ്രാൻഡ് സ്ലാം കിരീടമാണിത്.

നാല് മണിക്കൂറും 11 മിനിറ്റും നീണ്ട മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകൾ 6-7 ( 6/8), 2 -6 എന്ന നിലയിൽ കൈവിട്ട ശേഷമായിരുന്നു ദ്യോക്കോവിച്ചിന്റെ തിരിച്ചു വരവ്. മൂന്നാം സെറ്റിന്റെ തുടക്കം മുതൽ ദ്യോക്കോവിച്ച് ആധിപത്യം പുലർത്തി. തുടർന്ന് 6-3, 6-2, 6-4 എന്ന സ്കോറിന് ബാക്കി സെറ്റുകൾ സ്വന്തമാക്കി സെർബിയൻ താരം വിജയം കൈപ്പിടിയിൽ ഒതുക്കി.

2016 ലും ദ്യോക്കോവിച്ച് ആയിരുന്നു ഫ്രഞ്ച് ഓപ്പണിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത്. ഇതോടെ 52 വർഷത്തിനുളളിൽ നാല് ഗ്രാൻഡ് സ്ലാമുകളിലും രണ്ട് കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ താരം കൂടിയായി ദ്യോക്കോവിച്ച്.

ഇരുപത്തിരണ്ടുകാരനായ സിറ്റ്സിപാസിന്റെ കന്നി ഗ്രാൻഡ് സ്ലാം ഫെെനൽ ആയിരുന്നു ഇത്.

Related Articles

Back to top button