InternationalLatest

ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം : ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

“Manju”

മോസ്‌കോ: ഉക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന വമ്ബന്‍ സൈനിക വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്.
ഉക്രൈന്‍ അതിര്‍ത്തിയിലും, റഷ്യ 2014-ല്‍ ഉക്രൈനില്‍ നിന്നും പിടിച്ചെടുത്തു കൂട്ടിച്ചേര്‍ത്ത ക്രിമിയയിലുമാണ് റഷ്യ സൈനിക സന്നാഹങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഫോട്ടോയില്‍ ഉള്ള ക്രിമിയന്‍ സൈനികത്താവളത്തില്‍ നൂറുകണക്കിന് ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, പലതരത്തിലുള്ള ആയുധങ്ങള്‍ എന്നിവയെല്ലാം റഷ്യ അണിനിരത്തിയിരിക്കുന്നതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
അടുത്ത മാസത്തോടെ, റഷ്യ ഉക്രൈന്‍ ആക്രമിക്കും എന്നാണ് കരുതപ്പെടുന്നത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയടക്കമുള്ള പല പ്രബല രാഷ്ട്രങ്ങളും ഇതിനെതിരെ റഷ്യയ്ക്ക് കനത്ത മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, സൈനിക വിന്യാസം നടത്തിയിരിക്കുന്നത് റഷ്യന്‍ മണ്ണിലാണെന്നാണ് റഷ്യയുടെ വാദം.

Related Articles

Back to top button