IndiaLatest

കുവൈത്ത് ഇന്ത്യയിലേക്ക് ഇതുവരെ അയച്ചത് 13,000 ഓക്സിജന്‍ സിലിണ്ടര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്ത് ഇന്ത്യയിലേക്ക് ഇതുവരെ അയച്ചത് 13,000 ഓക്സിജന്‍ സിലിണ്ടറുകള്‍. കുവൈത്ത് റെഡ് ക്രസന്‍‌റ് സൊസൈറ്റി ആദ്യം എത്തിച്ച പിപി‌ഇ കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങിയവയ്ക്ക് പുറമേ ഇന്ത്യയില്‍നിന്നും അയച്ച നാവിക സേനാ കപ്പലുകളിലും വ്യോമസേനാ വിമാനങ്ങളിലുമൊക്കെയായി 12867 ഓക്സിജന്‍ സിലിണ്ടറുകളാണ് കുവൈത്തില്‍ നിന്ന് ഇന്ത്യയ്ക്കു നല്‍കിയത്.

കുവൈത്ത് അധികൃതര്‍ നല്‍കിയതിന് പുറമേ കുവൈത്തിലെ ഇന്ത്യന്‍ സമൂഹം സമാഹരിച്ചവയും അവയില്‍ ഉള്‍പ്പെടും. 67 കണ്‍‌സണ്‍‌ട്രേറ്ററുകലും 11 വെന്‍‌റിലേറ്ററുകളും 425 മെട്രി ടണ്‍ ദ്രവ മെഡിക്കല്‍ ഓക്സിജന്‍ കുവൈത്തില്‍നിന്നും ഇന്ത്യയ്ക്കു ലഭിച്ചു

Related Articles

Back to top button