IndiaLatest

സിബിഎസ്‌ഇ 12ാം ക്ലാസ് ഫലം; കഴിഞ്ഞ 3 വര്‍ഷങ്ങളിലെ മാര്‍ക്കുകള്‍ കണക്കാക്കി നിശ്ചയിക്കും

“Manju”

മുംബൈ : സിബിഎസ്‌ഇ 12-ാം ക്ലാസ് ഫലം കഴിഞ്ഞ 3 വര്‍ഷങ്ങളിലെ മാര്‍ക്കുകള്‍ 30:30:40 എന്ന അനുപാതത്തില്‍ കണക്കാക്കാന്‍ ധാരണയായി. അതായത്, 10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെയും 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കാനാണ് നിലവിലെ തീരുമാനം.

ഇക്കാര്യം നാളെ സുപ്രീം കോടതിയെ അറിയിക്കും. 12ാം ക്ലാസ് ഫലം എങ്ങനെ നിശ്ചയിക്കണമെന്നു തീരുമാനിക്കാന്‍ സിബിഎസ്‌ഇ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.10, 11 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയ്ക്ക് 30% വീതം വെയ്റ്റേജ് നല്‍കാനും 12-ാം ക്ലാസിലെ പ്രീ – ബോര്‍‍ഡ് പരീക്ഷയ്ക്ക് 40% വെയ്റ്റേജ് നല്‍കാനുമാണ് സമിതിയുടെ ശുപാര്‍ശ.

Related Articles

Back to top button