IndiaLatest

ബയോളജിക്കല്‍ ഇ-യുടെ ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ 90 ശതമാനം ഫലപ്രദം;ഡോ.എന്‍.കെ.അറോറ.

“Manju”

ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ ബയോളജിക്കല്‍ ഇ യുടെ’ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന്‍ ‘ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക പാനലിലെ അംഗമായ ഡോ.എന്‍.കെ.അറോറ. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഈ വാക്‌സിന്‍ ‘ഗെയിം ചേഞ്ചറാ’യിരിക്കുമെന്നും അറോറ ചൂണ്ടിക്കാട്ടി.

വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണെന്നും ഒക്ടോബറോടെ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോര്‍ബിവാക്സ്’ എന്ന് വിളിക്കുന്ന ബയോളജിക്കല്‍ ഇയുടെ വാക്സിന് നോവാവാക്സ് വാക്‌സിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ വിവിധ വകഭേദങ്ങള്‍ക്കെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്.

Related Articles

Back to top button