Kerala

വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക്  ഇപ്പോൾ പേര് ചേർക്കാം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം ലഭിക്കും. ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കാന്‍ കഴിയുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനുമുളള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാന്‍ സാധിക്കും. പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും “lsgelection.kerala.gov.in” എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

Related Articles

Back to top button