KeralaLatest

പാല്‍ പേഡയില്‍ കുപ്പിച്ചില്ല്

“Manju”

വടകര:രാജ്യത്തെ പാല്‍ ഉല്പന്നങ്ങങ്ങളുടെ മികച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് മില്‍മ. ഇപ്പോഴിതാ മില്‍മയ്‌ക്കെതിരെ ഞെട്ടിക്കുന്ന ഒരു പരാതിയാണ് പുറത്ത് വന്നിരിക്കുന്നത്.
മില്‍മയുടെ പാല്‍ പേഡയില്‍ നിന്ന് കുപ്പിച്ചില്ല് ലഭിച്ചതായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ട്. വടകര സ്വദേശിനി അപര്‍ണയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എടോടിയിലെ ഡിവൈന്‍ ആന്‍ഡ് ഫ്രഷ് എന്ന കടയില്‍ നിന്ന് വാങ്ങിയ പേഡയിലാണ് ഇത്തരത്തില്‍ കുപ്പിച്ചില്ല് കണ്ടെത്തിയത്.
തന്റെ കുട്ടികള്‍ക്കും അമ്മയ്ക്കും അപര്‍ണ പേഡ നല്‍കിയിരുന്നു. പേഡ കഴിച്ചതിന് പിന്നാലെ അമ്മയുടെ നാവ് മുറിഞ്ഞ് രക്തം വന്നതായി അപര്‍ണ വ്യക്തമാക്കി. ഇതോടെ പേഡ പരിശോധിച്ചപ്പോഴാണ് കുപ്പിച്ചില്ല് കണ്ടെത്തിതന്നെ . സംഭവം ചൂണ്ടിക്കാട്ടി ഉപഭോക്തൃ കോടതിയില്‍ അപര്‍ണ പരാതി നല്‍കുകയും ചെയ്തു. മില്‍മയുടെ ടോള്‍ ഫ്രീ നമ്ബറിലും അപര്‍ണ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം പരാതി നല്‍കിയതിന് പിന്നാലെ ലഭിച്ച കുപ്പിച്ചില്ലുമായി വാങ്ങിയ കടയില്‍ എത്തുകയായിരുന്നു. എന്നാല്‍ ഇത് മില്‍മയുടെ പേടയാണെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞതായി അപര്‍ണ വ്യക്തമാക്കുകയുണ്ടായി.

Related Articles

Back to top button