Uncategorized

വൃദ്ധന് ക്രൂര മർദ്ദനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

“Manju”

പത്തനംതിട്ട: സ്വത്ത് തർക്കത്തെ തുടർന്ന് പത്തനംതിട്ട നഗരത്തോട് ചേർന്ന വലഞ്ചൂഴിയിൽ 75 കാരനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വൃദ്ധനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് നടപടി.

വലഞ്ചൂഴി തോണ്ടമണ്ണിൽ 75 കാരനായ റഷീദിനെയാണ് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ഏകമകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദിക്കാൻ ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അയൽവാസി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകത്തെത്തിയത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ തുടങ്ങിയ മർദ്ദനം അരമണിക്കൂറുകളോളം നീണ്ടിരുന്നു. വീടിന്റെ പുറത്തിട്ട് മൂന്ന് പേരും കൂടി മർദ്ദിക്കുകയായിരുന്നു. തടി കഷണം ഉപയോഗിച്ച് അടിച്ചു വീഴ്ത്തുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നുണ്ട്. നാട്ടുകാർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പോലീസാണ് റഷീദിനെ രക്ഷിച്ചത്.

Related Articles

Back to top button