IndiaLatest

നാഗ്പൂരില്‍ സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

“Manju”

നാഗ്പൂര്‍: നാഗ്പൂരില്‍ മകനും മകളുമടക്കം കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. അലോക് മതുല്‍ക്കര്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. മക്കളെ ശ്വാസം മുട്ടിച്ചും ഭാര്യ, ഭാര്യാ സഹോദരി, ഭാര്യയുടെ അമ്മ എന്നിവരെ കുത്തിയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മക്കളെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ടെയിലറായി ജോലി നോക്കി വരികയായിരുന്നു അലോക്. ഇയാള്‍ക്ക് ഭാര്യാ സഹോദരിയുമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാരണത്താലാണ് ഇരുവരും വഴക്കില്‍ ഏര്‍പ്പെടുന്നത്. പ്രകോപിതനായി അലോക് കുടുംബാംഗങ്ങളെ കൊന്ന ശേഷം ഞായറാഴ്ച രാത്രി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button