KeralaLatestThiruvananthapuram

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്​ വായ്​പ പദ്ധതി

“Manju”

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പപദ്ധതികള്‍ നടപ്പാക്കുന്നു. ക്രിസ്ത്യന്‍, മുസ്​ലിം, ജൈന, ബുദ്ധ, സിഖ്​, പാഴ്​സി വിഭാഗങ്ങള്‍ക്കാണ്​ സൗകര്യം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്​ വായ്​പപദ്ധതിസ്വയംതൊഴില്‍ പദ്ധതി (നിലവില്‍ പുതിയ സംരംഭം ആരംഭിക്കുന്നതിന്), ബിസിനസ് വിപുലീകരണ പദ്ധതി (നിലവിലെ ബിസിനസ് വിപുലീകരിക്കുന്നതിന്), വിദ്യാഭ്യാസ വായ്പകള്‍ (പ്രഫഷനല്‍ കോഴ്സ്), പ്രവാസി വായ്പപദ്ധതികള്‍ (ഗള്‍ഫില്‍ ജോലിനിര്‍ത്തി നാട്ടില്‍ ബിസിനസ് തുടങ്ങുന്നതിന്), ഉദ്യോഗസ്ഥ വായ്പ (സര്‍ക്കാര്‍ സ്ഥിരജോലിക്കാര്‍ക്ക്, ലാസ്​റ്റ്​ ഗ്രേഡ്), ഭവന വായ്പ (ഓരോ സാമ്ബത്തികവര്‍ഷത്തില്‍ മാത്രം വരുന്നത്), മദ്​റസ അധ്യാപക ഭവനവായ്പ (ഓരോ സാമ്ബത്തികവര്‍ഷത്തില്‍ മാത്രം വരുന്നത്) എന്നിവയാണ്​ വായ്​പപദ്ധതികള്‍. വിവരങ്ങള്‍ക്ക്​: 0471 2324232.

Related Articles

Back to top button