IndiaLatest

ഒരു കുടുംബത്തിലെ മൂന്ന് സഹോദരന്‍മാരെ കൊണ്ട് സഹോദരിമാരായ മൂന്ന് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചു, ഒടുവില്‍ ഒരു കിണറ്റില്‍ മൂന്ന് ആത്മഹത്യ ചെയ്തു

“Manju”

 

ജയ്പൂര്‍: മൂന്ന് സഹോദരിമാരെയും മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സ്ത്രീധന പീഡനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍.
ആറ് പെണ്‍മക്കളുള്ള ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുമാണ് മൂന്ന് യുവതികളെ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. കാലു, കമലേഷ്, മംമ്ത മീണ എന്നീ യുവതികളെയാണ് അവരുടെ കുട്ടികള്‍ക്കൊപ്പം കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതികള്‍ക്ക് അവരെ വിവാഹം കഴിച്ച്‌ കൊണ്ട്‌പോയ വീട്ടില്‍ നിന്നും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ സ്ത്രീധനം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടികളെ ഭര്‍ത്തൃവീട്ടുകാര്‍ നിരന്തരം അപമാനിച്ചിരുന്നു. എന്നാല്‍ യുവതികളുടെ പിതാവിന് വീണ്ടും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് യുവതികള്‍ കൂട്ടത്തോടെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. നാല് വയസ്സുള്ള മകനും കൈക്കുഞ്ഞിനെയും ഇവര്‍ മരണത്തില്‍ കൂടെ കൂട്ടി. മരണപ്പെട്ടവരില്‍ കമലേഷ്, മംമ്ത മീണ എന്നിവര്‍ ഗര്‍ഭിണികളായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഇവര്‍ സഹോദരിയുടെ ഫോണില്‍ സന്ദേശമയച്ചിരുന്നു. ഭര്‍ത്തൃവീട്ടുകാരാണ് തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍ എന്നായിരുന്നു സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീധന പീഡനം, ഭര്‍തൃ പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് ഭര്‍ത്താക്കന്മാരെയും അവരുടെ അമ്മയെയും ഭാര്യാസഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button