IndiaLatest

രാജ്യത്ത് രണ്ടു ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ 5.50 കോടി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു ഡോസ്​​ കോവിഡ്​ വാക്‌സിനേഷന്‍ 31 കോടി കവിഞ്ഞു. കഴിഞ്ഞ ഒരു ദിവസം കൊണ്ട്​ 61.19 ലക്ഷം പേര്‍ വാക്​സിന്‍ സ്വീകരിച്ചു. അതേസമയം, 130 കോടിയില്‍പരം വരുന്ന ജനങ്ങളില്‍ രണ്ടു ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ 5.50 കോടി മാത്രം. ആരോഗ്യ, മുന്‍നിര പ്രവര്‍ത്തകര്‍ അടക്കമാണിത്​.

18നും 44നും ഇടയിലുള്ള 7.91 കോടി പേര്‍ക്ക്​ ആദ്യ ഡോസും 17.15 ലക്ഷം പേര്‍ക്ക്​ രണ്ടാമത്തെ ഡോസും നല്‍കി. 45-59 പ്രായപരിധിയിലുള്ളവരുടെ കാര്യത്തില്‍ ആദ്യ ഡോസ്​ ലഭിച്ചവര്‍ 8.59 കോടി; രണ്ടു ഡോസും കിട്ടിയവര്‍ 1.40 കോടി. 60നു മേല്‍ പ്രായമുള്ളവരില്‍ രണ്ടു​ ഡോസും ലഭിച്ചവര്‍ 2.29 കോടിയാണ്​.

Related Articles

Back to top button