ArticleInternationalLatest

ഇന്ന് ലോക പിക്നിക്ക് ദിനം

“Manju”

ജൂൺ 18 ലോക പിക്നിക്ക് ദിനമാണ്. പറഞ്ഞിട്ടെന്തുകാര്യം. പിക്ക്നിക്കിന് പോകാനുള്ള അവസ്ഥയിലല്ലല്ലോ നമ്മളാരും.

പിക്നിക്ക് ഒരു ഫ്രഞ്ച് വാക്കാണ് ആകാശത്തിനു കീഴെ- തുറന്ന സ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതാണ് പിക്നിക്ക്
അപ്പോൾ പിക്നിക്കിൽ നാല് പ്രധാന കാര്യങ്ങളുണ്ട്. യാത്ര സുഹൃത്തക്കൾ അല്ലെങ്കിൽ കുടുംബാംഗങ്ങൾ, ഭക്ഷണം പിന്നെ തുറന്ന സ്ഥലം അത് പാർക്കാവാം കടൽക്കരയാവാം നദീതടമാവാം കുന്നിൻ പുറമാവാം.

ഫ്രാൻസിൽ വിപ്ലവാനന്തരം പിക്നിക് വലിയൊരു സാമൂഹിക ഒത്തുചേരലായി മാറിയിരുന്നു. ആളുകൾ സ്വാതന്ത്ര്യം നന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് ലോകത്തെങ്ങും പിക്നിക്ക് അറിയപ്പെട്ടത് തുടങ്ങിയത്.

കോവിഡു 19 കാലത്തും സാമൂഹിക അകലം പാലിച്ച് ചെറിയ പിക്ക്നിക്ക് ആവാം. ശ്രദ്ധ വേണമെന്ന് മാത്രം

Related Articles

Back to top button