HealthKeralaLatest

അനീമിയ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

“Manju”

പോഷകാഹാരക്കുറവും അമിതപോഷണവുമാണ് വിളർച്ചയിലേക്കു നയിക്കാം. ശരീരത്തിലുണ്ടാകുന്ന ഇരുമ്പിന്റെകുറവു മൂലം രക്തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നതാണു വിളർച്ചയ്ക്കു കാരണം. ഇവ തളർച്ച, ക്ഷീണം, തലകറക്കം എന്നിവയ്ക്കു കാരണമാകാം. തൈറോയ്ഡ്, കാൻസർ, കുടൽരോഗങ്ങൾ, കുട്ടികളിലെ
വിരരോഗങ്ങൾ എന്നിവയും വിളർച്ച കാരണം സംഭവിക്കാം. വിളർച്ച നീണ്ടുപോയാൽ ക്രോണിക് അനീമിയ എന്ന അടുത്ത ഘട്ടത്തിലേക്കും ഹൃദയത്തെ പോലും ബാധിക്കുന്ന മറ്റു രോഗങ്ങളിലേക്കും കടക്കും.
പരിഹാരം: ഇരുമ്പ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കണം. ഇവ അടങ്ങിയ ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ കഴിക്കണം. ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണം വിളർച്ചയ്ക്കു കാരണമാകും. രണ്ടുതരം ഇരുമ്പുകളാണു ശരീരത്തിന് ആവശ്യം. ഹീം അയണും നോൺ ഹീം അയണും. ആദ്യത്തേതു മാംസ്യത്തിൽ നിന്നും രണ്ടാമത്തേതു പച്ചക്കറികളിൽ നിന്നും ലഭിക്കും. യുവതികൾക്കും മധ്യവയസ്കരായ സ്ത്രീകൾക്കും ശരീരത്തിൽ ദിവസേന 18 മില്ലിഗ്രാം ഇരുമ്പ്  ആവശ്യമാണ്. ഗർഭിണികൾക്ക് 27 മില്ലി ഗ്രാം വരെ വേണം.
ഇവ കഴിക്കാം :  ഈന്തപ്പഴം, പാവയ്ക്ക, ചീര, ബ്രോക്കോളി, ശർക്കര, കരിപ്പട്ടി, ഓറഞ്ച്, സ്ട്രോബറി, മാതളനാരങ്ങ, പയറു വർഗങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, ധാന്യങ്ങൾ, കശുവണ്ടി, മൾബറി, കല്ലുമ്മക്കായ, റെഡ് മീറ്റ് ഇറച്ചി വിഭവങ്ങൾ എന്നിവ ഇരുമ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ്.

Related Articles

Back to top button