India

കൊറോണ വാക്സിനേഷൻ : മോഡേണ ഇറക്കുമതിക്ക് അനുമതി

“Manju”

ന്യൂഡൽഹി : കൊറോണ പ്രതിരോധ വാക്‌സിനായ മോഡേണ വാക്‌സിന്റെ ഇറക്കുമതിയ്ക്ക് അനുമതി. സിപ്ല ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്കാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. രാജ്യത്ത് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. രാജ്യത്ത് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്‌സിനാണ് മോഡേണ.

യുഎസ് നിർമ്മിത വാക്‌സിനായ മോഡേണ ഇന്ത്യയ്ക്ക് നൽകാൻ യുഎസ് സർക്കാരും അനുമതി നൽകിയിരുന്നു. ഇക്കാര്യം ജൂൺ 27 ന് മോഡേണ നേരിട്ട് ഡിസിജിഐയെ അറിയിച്ചിരുന്നു. ഇതിനൊപ്പമാണ് ഇറക്കുമതിയ്ക്ക് സിപ്ല അനുമതി തേടിയത്. ലോകത്തെ എല്ലാ രാജ്യങ്ങളിലേയ്ക്കും വാക്‌സിൻ എത്തിക്കുന്ന പദ്ധതിയായ കൊവാക്‌സിലൂടെയാകും ഇന്ത്യയ്ക്കും വാക്‌സിൻ എത്തിക്കുക. 1940 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിന് കീഴിൽ 2019 ലെ ന്യൂ ഡ്രഗ്‌സ് ആന്റ് ക്ലിനിക്കൽ ട്രയൽ നിബന്ധനകൾക്ക് വിധേയമായിട്ടാണ് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകിയത്.

അതേസമയം സ്പുട്‌നിക്  വാക്‌സിൻ രാജ്യത്ത് വിപണിയിലെത്താൻ വീണ്ടും വൈകും എന്നാണ് വിവരം. റഷ്യൻ നിർമ്മിത വാക്‌സിനായ സ്പുട്‌നിക് v വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യാൻ അനുമതി ലഭിച്ച ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്റെ ഇറക്കുമതിയും ഗുണനിലവാര പരിശോധനയും നടത്താനുള്ളതിനാലാണ് വിപണിയിലിറക്കുന്നത് നീണ്ട് പോകുന്നത് എന്നും കമ്പനി വ്യക്തമാക്കി. ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസേർച്ച് ആശുപത്രിയിൽ കഴിഞ്ഞ ദിവസം സ്പുട്‌നിക് v വാക്‌സിന്റെ പൈലറ്റ് സോഫ്റ്റ് ലോഞ്ച് നടത്തിയിരുന്നു. റെഡ്ഡീസ് ലബോറട്ടറിയിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങിയാണ് ഇത് നടത്തിയത്

Related Articles

Check Also
Close
Back to top button