IndiaLatest

ഭാരത്‌നെറ്റ് നടപ്പാക്കാന്‍ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: പിപിപി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ്) മോഡലിലൂടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ ഭാരത്‌നെറ്റ് നടപ്പാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി. ഇതുമായി ബന്ധപ്പെട്ട് 19,041 കോടി രൂപ വരെയുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) പിന്തുണ അംഗീകരിച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഭാരത്‌നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ശേഷിക്കുന്ന എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഈ പദ്ധതി സഹായിക്കും. ആയിരം ദിവസത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ചിരുന്നു.
കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, മണിപ്പൂര്‍, മിസോറം, ത്രിപുര, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നിവയാണ് 16 സംസ്ഥാനങ്ങള്‍
2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍, 1.56 ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ മെയ് 31-നകം സര്‍വീസ് തയ്യാറാക്കി.
പദ്ധതി പ്രകാരം, 16 സംസ്ഥാനങ്ങളിൽ (ഒമ്പത് പാക്കേജുകളായി ബണ്ടിൽ ചെയ്തിട്ടുള്ള) പിപിപി മാതൃകയിൽ ഭാരത്‌നെറ്റ് നടപ്പാക്കുന്നത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അടിസ്ഥാനത്തിലാണ്. 19,041 കോടി രൂപ അധികമായി പദ്ധതിക്കായി നൽകുന്നുണ്ട്.
2017 ൽ അംഗീകരിച്ച 42,068 കോടി രൂപ ഉൾപ്പെടെ ആകെ വിഹിതം 61,109 കോടി രൂപയായിരിക്കും. ഭാരത്‌നെറ്റ് പദ്ധതിയുടെ രണ്ടാമത്തെയും അവസാനത്തെയും ഘട്ടം 2017-ലാണ് ആരംഭിച്ചത്. പദ്ധതിപ്രകാരം, 10 ലക്ഷം കിലോമീറ്റർ അധിക ഒപ്റ്റിക്കൽ ഫൈബർ വഴി 1.5 ലക്ഷം പഞ്ചായത്തുകളെ ബന്ധിപ്പിക്കാനും ഗ്രാമീണ മേഖലയിലെ ബ്രോഡ്ബാൻഡ്, വൈഫൈ സേവനങ്ങൾക്കായി 75 ശതമാനം കുറഞ്ഞ നിരക്കിൽ ടെലികോം പ്ലെയേഴ്‌സിന്‌ ബാൻഡ്‌വിഡ്ത്ത് നൽകാനും സർക്കാർ ലക്ഷ്യമിടുന്നു.

Related Articles

Back to top button