IndiaKeralaLatest

പാഠപുസ്​തകങ്ങളുടെ മറവില്‍ കഞ്ചാവ് കടത്ത്

“Manju”

കോ​ട്ട​യം: പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ മ​റ​വി​ല്‍ 62.5 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളെ​ന്ന്​ സൂ​ച​ന. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പി​ടി​യി​ലാ​യ​വ​രു​ടെ ഫോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം. കേ​സി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ​വ​ര​ട​ക്കം ഇ​തു​വ​രെ ആ​റു​പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യി​രി​ക്കു​ന്ന​ത്​. 2020 ​മേയ് മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ എ​ന്‍.​സി.​ആ​ര്‍.​ടി.​ഇ​യു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന ലോ​റി​യി​ല്‍ പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യം​തോ​ന്നി ഈ ​ലോ​റി ഏ​റ്റു​മാ​നൂ​രി​ല്‍ എ​ക്​​സൈ​സ്​ സ്​​ക്വാ​ഡ്​ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ഞ്ചാ​വ്​ കണ്ടെ​ത്തു​ക​യാ​യി​രു​​ന്നു. വാ​ഹ​ന ഉ​ട​മ​യാ​യ അ​ന​ന്തു(25), ഡ്രൈ​വ​ര്‍ അ​തു​ല്‍ റെ​ജി(29) എ​ന്നി​വ​രെ അ​ന്നു​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​ര്‍​ക്ക്​ ക​ഞ്ചാ​വ് ബം​ഗ​ളൂ​രു​വി​ല്‍ ഏ​ര്‍​പ്പാ​ടാ​ക്കി ന​ല്‍​കി​യ നാ​ലു​പേ​രെ കൂ​ടി പി​ടി​കൂ​ടു​ക​യാ​യി​രു​​ന്നു.

ച​ങ്ങ​നാ​ശ്ശേ​രി മ​റ്റം അ​രി​മ്ബൂ​ര് ആന്റോ ജോ​സ​ഫ്(44), ആ​ര്‍​പ്പൂ​ക്ക​ര ചെ​മ്മ​നം​പ​ടി തേ​ക്കി​ന്‍ പ​റ​മ്ബി​ല്‍ ഷൈ​മോ​ന്‍ എ​ന്ന ഷൈ​ന്‍ ഷാ​ജി(30) , വേ​ളൂ​ര്‍ കൊ​ച്ചു​പ​റ​മ്ബി​ല്‍ ഫൈ​സ​ല്‍​മോ​ന്‍(26), അ​തി​ര​മ്ബു​ഴ പു​തു​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ സു​ബി​ന്‍ ബെ​ന്നി(30) എ​ന്നി​വ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്​​ച പി​ടി​കൂ​ടി​യ​ത്. ഫൈ​സ​ല്‍​മോ​നെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​റ്റ് മൂ​ന്നു പേ​രെ കോ​ട്ട​യ​ത്തു​നി​ന്നു​മാ​ണ്​ പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​യി​ല്‍​നി​ന്നാ​ണ്​ ക​ഞ്ചാ​വ്​ എ​ത്തി​ച്ച​തെ​ന്ന്​ എ​ക്​​സൈ​സ്​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ​ആ​ന്ധ്ര​യി​ല്‍​നി​ന്ന്​ വാ​ഴ​ക്കു​ല​ക​ളു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ വ​രു​ന്ന ലോ​റി​ക​ളി​ല്‍ ഒ​ളി​പ്പി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ക​ഞ്ചാ​വ്​ അവി​ടെ​നി​ന്ന്​ കേ​ര​ള​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ വിതരണം ചെയ്യുകയാ​യി​രു​ന്നു.

Related Articles

Back to top button