InternationalLatest

ജെഫ് ബെസോസിനൊപ്പം ബഹിരാകാശത്തു പോകാന്‍ 82 വയസ്സുകാരിയും !

“Manju”

ന്യൂയോര്‍ക്ക് : ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനൊപ്പം ബ്ലൂ ഒറിജിന്റെ റോക്കറ്റില്‍ ബഹിരാകാശത്തു പോകാന്‍ 82 വയസ്സുകാരിയും. യുഎസ് പൗരന്‍മാരെ ആദ്യമായി ബഹിരാകാശത്തെത്തിക്കാന്‍ നാസ 1960 ല്‍ നടത്തിയ പരിപാടിയില്‍ പരിശീലനം നേടിയ 13 വനിതകളില്‍ ഒരാളായ വോലി ഫങ്കാണ് ഈ യാത്രിക. എന്നാല്‍ സ്ത്രീയായതിനാല്‍ അന്ന് വോലിക്ക് ബഹിരാകാശയാത്ര നിഷേധിക്കപ്പെട്ടു.

പിന്നീട് അവര്‍ യുഎസിലെ ആദ്യ വൈമാനിക പരിശീലകയായി. ഇപ്പോള്‍ വാര്‍ധക്യത്തില്‍ തന്റെ സ്വപ്നം സഫലമാകുന്നതിന്റെ സന്തോഷത്തിലാണു വോലി. ജെഫും സഹോദരന്‍ മാര്‍ക്കും പിന്നെ പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുമാണ് യാത്രയിലുള്ളത്.

Related Articles

Back to top button