IndiaInternationalLatest

സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ സംഭരണികളെത്തി

“Manju”

വിശാഖപ്പട്ടണം: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന് ലോകരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ സഹായമെത്തിച്ച് ഇന്ത്യന്‍ നാവിക സേന. സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ സംഭരണികളാണ് നാവികസേന കടല്‍ മാര്‍ഗ്ഗം എത്തിച്ചത്. ഇതിനൊപ്പം മുന്നൂറ് ഓക്സിജന്‍ സിലിണ്ടറുകളും ഇന്ത്യയിലെത്തിയിട്ടുണ്ട്.

ഐ.എന്‍.എസ് ഐരാവത് എന്ന യുദ്ധകപ്പലാണ് അതിവേഗം ഓക്സിജന്‍ സംഭരണികളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഈ മാസം അഞ്ചാം തീയതിയാണ് സിംഗപ്പൂര്‍ തുറമുഖത്തു നിന്നും കപ്പല്‍ യാത്ര ആരംഭിച്ചത്. വിശാഖപട്ടണം തുറമുഖത്ത് ഇന്ന് രാവിലെ ഐരാവത് എത്തിച്ചേര്‍ന്നതായി നാവികസേനയും തുറമുഖ വകുപ്പും അറിയിച്ചു. സിംഗപ്പൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം കഴിഞ്ഞ ദിവസം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വ്യോമസേന എത്തിച്ചിരുന്നു.

ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള സിംഗപൂരില്‍ ഇന്ത്യയിലേക്കായി കൊറോണ പ്രതിരോധ ത്തിനുള്ള ജീവന്‍ രക്ഷാ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും ശേഖരിക്കുന്നുണ്ട്. സിംഗപ്പൂര്‍ റെഡ്ക്രോസ്സിനെയാണ് സാധനങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരി ക്കുന്നത്.

Related Articles

Back to top button