KeralaLatest

മലപ്പുറം, തൃശ്ശൂർ, പാലക്കാട് ഏരിയകൾ ‘മാർഗ്ഗദീപം’ ക്ലാസ് നടത്തി

“Manju”

 

തൃശ്ശൂർ: ശാന്തിഗിരി ഗുരുമഹിമ മലപ്പുറം, തൃശ്ശൂർ, പാലക്കാട് ഏരിയകൾ സംയുക്തമായി ‘പരീക്ഷ പേടി എങ്ങനെ അകറ്റാം’ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയ അഡ്മിനിസ്ട്രേഷൻ  ഹെഡ് ജനനി വിജയ ജ്ഞാനതപസ്വിനി ക്ലാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുമഹിമ കോര്‍ഡിനേറ്റര്‍മാരായ ഗുരുചിന്തന പി.എസ് സ്വാഗതവും കരുണ എൻ.എസ് കൃതജ്ഞതയും രേഖപ്പെടുത്തി. ഷാർജാ ഇന്ത്യൻ സ്കൂളിൽ സ്റ്റുഡന്റ്സ് കൗൺസിലറായി പ്രവർത്തിച്ചു വരുന്ന ജിഷി മനോജ് കുമാർ ക്ലാസ് നയിച്ചു. ” ഒരു ലക്ഷ്യം തിരഞ്ഞെടുക്കുക. ഓരോ നിമിഷവും ഈ ലക്ഷ്യത്തിനായി ജീവിക്കുക. ഇതാണ് വിജയത്തിലേക്കുള്ള പാത. അതാണ് വലിയ മഹാത്മാക്കൾ പോലും ചെയ്യുന്നത് ” എന്ന വിവേകാനന്ദ സ്വാമിയുടെ വചനങ്ങൾ സ്മരിച്ചു കൊണ്ടായിരുന്നു ക്ലാസിന്റെ തുടക്കം. പരീക്ഷയോടടുപ്പിച്ചുള്ള പഠനം, അമിതമായ പ്രതീക്ഷ, തോൽവിയോടുള്ള ഭയം എന്നിവയാണ് പരീക്ഷ ഒരു പേടി സ്വപ്നമായി മാറാൻ കാരണം. ഇതു മറികടക്കാൻ നാം പരീക്ഷക്ക് മുന്നേ തന്നെ നമ്മളെ സജ്ജമാക്കണം. ശരിയായ പ്ലാനിങ്ങ്, ടൈംടേബിൾ പ്രകാരമുള്ള പഠനം ,ചെറിയ തോതിലുള്ള വ്യായാമങ്ങൾ ഇവ ഒരു പരിധി വരെ പരീക്ഷ പേടിയിൽ നിന്ന് നമ്മളെ രക്ഷിക്കും. കൂടാതെ നാം നമ്മളെ തന്നെ പ്രോത്സാഹിപ്പി ക്കണമെന്നും ഏതൊരു വിജയത്തിന്റേയും താക്കോൽ ആത്മവിശ്വാസമാണെന്നും അത് കൈവിടാതെ കാക്കേണ്ടത് ഓരോ വിദ്യാർത്ഥിയുടേയും തന്നോട് തന്നെയുള്ള കടമയാണെന്നും ജിഷി കൂട്ടിച്ചേർത്തു.

Related Articles

Back to top button