KannurKeralaLatest

തേജസിനി കരകവിഞ്ഞു , കൈയ്യൂരില്‍ 200ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

“Manju”

അനൂപ് എം സി

https://www.facebook.com/SanthigiriNews/posts/1660901044073683

കൈയ്യൂര്‍ ചെവിമേനി പഞ്ചായത്തിലെ പൂക്കോട് മൈയ്യണ്‍, ചെറിയാക്കര, പുലിയ്യണ്ണൂര്‍, തന്ത്രവയല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളകെട്ട് ഭീക്ഷണി തുടരുന്നു. ഇവിടങ്ങളില്‍ നിന്ന് 200ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

നീലേശ്വരം, ബോഡോണ്‍തുരുത്തി, പാലക്കല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ എല്ലാം കയറി.

നീലേശ്വരം ചാത്തമത്ത് വെള്ളപൊക്ക ഭീഷണിയെത്തുടര്‍ന്ന് 30ഓളം കുടുംബങ്ങളെ ബന്ധുവീട്ടിലേയ്ക്ക് മാറ്റി. കൈയ്യൂര്‍ ആലുംകീഴ് ഭഗവതി ക്ഷേത്ര വെള്ളത്തില്‍ മുങ്ങി.

കൈയ്യൂര്‍ ചെവിമേനി പഞ്ചായത്തിലും ചെറുവത്തൂരിലും വെള്ളപൊക്കം തുടരുകയാണ്.രണ്ട് ദിവസമായി മഴ നിര്‍ത്താതെ പെയ്തപ്പോള്‍‍ 100 കണക്കിന് കുടുംബങ്ങള്‍ സ്വന്തം വീട് വിട്ട് ഇറങ്ങാന്‍ നിര്‍ബന്ധിതരായി.

https://www.facebook.com/SanthigiriNews/posts/1660900927407028

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ മലയോരത്ത് വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കഭീക്ഷണിയും, തോടുകള്‍ കരകവിഞ്ഞ് ഒഴുകുന്നു .കൊന്നകാട്ട് രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ല.

കിഴക്കന്‍ മലയോരമേഘലയില്‍ നിന്നാരംഭിക്കുന്ന തേജസിനി കുലംകുത്തി ഒഴുകുകയാണ്. മൈച്ചാൽ, വേങ്ങാട്ട് തുടങ്ങിയ തീരങ്ങളിലൂടെ ഈ പുഴ കരകവിഞ്ഞൊഴുകുന്നു. മൈച്ചയിലെ കുഞ്ഞിപെണ്ണിന്റെ വീടടക്കം നിരവധി വീടുകളില്‍ വെള്ളം കയറി. മൈച്ചാ പടിഞ്ഞാറ്, കോനാഴി, അരനാഴി, മീന്‍കടവ്, കുണ്ടുംപടന്ന ഓര്‍ക്കളം, കിഴക്കേമുറി. അച്ചാന്‍ത്തുരുത്തി, കാവുംച്ചിറ, പരുന്തേമാട് തുങ്ങിയ പ്രദേശത്തിലെ ജനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. നിരവധി കുടുംബങ്ങള്‍ ബന്ധുവീട്ടിലേയ്ക്ക് താമസം മാറി.

സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി തുടരുകയാണെങ്കില്‍ ചെറുവത്തൂര്‍ കോവില്‍ സ്കൂളുകള്‍,കാങ്ങോട് സ്കൂള്‍ എന്നിവടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുളള ഒരുക്കങ്ങള്‍ തയ്യാറായി.

വെള്ളപൊക്കത്തിന്റെ ദുരിതങ്ങള്‍ നേരിട്ട് അറിയാന്‍ എം രാജഗോപാല്‍ എം എല്‍ എ, പ, ഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ , എ ഡി എം ദേവദാസ്, സബ്കളക്ടര്‍ അരുണ്‍ കെ ജയന്‍ കൂടാതെ വില്ലേജ് ഓഫീസര്‍മാരടക്കമുളള റവന്യൂ ഉദ്ദ്യേഗസ്ഥരും സ്ഥലത്തെത്തി.

 

Related Articles

Back to top button