KeralaLatestPathanamthitta

 തുറന്നുപറയാന്‍ കഴിയാത്ത പലതുമുണ്ടെന്ന്  എസ്.പി. കെ.ജി. സൈമണ്‍

“Manju”

പത്തനംതിട്ട : ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന പ്രതികരണവുമായി പത്തനംതിട്ട എസ്പി കെ.ജി.സൈമണ്‍. തമിഴ്‌നാട്ടിലുള്‍പ്പെടെ അന്വേഷണം നടന്നുവെന്നും തുറന്നുപറയാന്‍ കഴിയാത്ത പലകാര്യങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അന്വേഷണത്തിന് മങ്ങലേല്‍പിച്ചു. അന്വേഷണത്തില്‍ വ്യക്തമായ ഉത്തരമുണ്ട്, വൈകാതെ തീരുമാനമാകുമെന്നും അദ്ദേഹം പറയുന്നു. ഈ മാസം 31ന് കെ.ജി.സൈമണ്‍ വിരമിക്കും.അതിനു മുന്‍പ് കേസില്‍ വ്യക്തത ഉണ്ടാകുമെന്നാണ് അറിയുന്നത്.2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്.

 

 

Related Articles

Back to top button