International

ഹജ്ജ് നടത്തുന്നത് ആരോഗ്യസുരക്ഷാ ഉറപ്പു വരുത്തിയെന്ന് സൗദി

“Manju”

റിയാദ് : കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷിതമായ രീതിയിലാണ് ഹജ്ജ് നടത്തുന്നത് ഉറപ്പാക്കാൻ മന്ത്രാലയം നിരവധി മുൻകരുതൽ നടപടികൾ നടപ്പിലാക്കുമെന്നു സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളും ഏർപ്പെടുത്തും. ശാരീരിക അകലം പാലിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും പ്രാധാന്യം ആരോഗ്യമന്ത്രാലയം ആവർത്തിച്ച്‌ വ്യക്തമാക്കി. തീർത്ഥാടകർക്ക് വൈദ്യസഹായം നൽകുന്നതിനായി മക്കയിലെ ഹോളി സൈറ്റുകളിൽ ഒൻപതോളം ആരോഗ്യ കേന്ദ്രങ്ങൾ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ചൂട് കുറയ്ക്കുന്നതിന് മിസ്റ്റിംഗ് ഫാനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ നിരവധി നടപടികളും മന്ത്രാലയം തുടങ്ങി കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button