IndiaLatest

ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങള്‍ക്ക് കോവിഷീല്‍ഡും കോവാക്​സിനും ഫലപ്രദം

“Manju”

ന്യൂഡല്‍ഹി: കോവിഷീല്‍ഡും കോവാക്​സിനും കൊറോണ വൈറസിന്റെ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന്​ വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് -ഡെല്‍റ്റ പ്ലസ്​ വകഭേദത്തിന്​ എതിരായ ഇവയുടെ പ്രതിരോധശേഷി സംബന്ധിച്ച പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും ഐ.സി.എം.ആര്‍ ഡയറക്​ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി .

വിവിധ വകഭേദങ്ങളെ ചെറുക്കാനുള്ള വാക്​സിനുകളുടെ കഴിവ്​ സംബന്ധിച്ച ആഗോള പഠനങ്ങളുടെ അടിസ്​ഥാനത്തിലാണ്​ കോവാക്​സിനും കോവിഷീല്‍ഡും ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഏറെ ഫലപ്രദമാണെന്ന വിലയിരുത്തല്‍ നടത്തിയത്. കോവിഡിന്റെ വിവിധ വകഭേദങ്ങളെ നേരിടു​​ന്നതില്‍ മറ്റ്​ വാക്​സിനുകളെ അപേക്ഷിച്ച്‌​ കോവിഷീല്‍ഡിന്റെയും കോവാക്​സിന്റെയും പ്രതിരോധ​ശേഷി മികച്ചതാണെന്നാണ് വിദഗ്ദര്‍ ​ വിലയിരുത്തുന്നത്.

ആല്‍ഫ വകഭേദത്തെ നേരിടാന്‍ കോവിഷീല്‍ഡാണ്​ ഫലപ്രദമെങ്കില്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിന്​ ‘കോവാക്​സിന്‍’ ആണ്​ കുറച്ചുകൂടി നല്ലത്​. അങ്ങിനെ കോവിഷീല്‍ഡിന്റെയും കോവാക്​സിന്റെയും പ്രതിരോധ ശേഷി ഓരോ വകഭേദങ്ങളുടെ കാര്യത്തിലും വ്യത്യസ്തമാകും. വിദേശ വാക്സിനുകളായ ഫൈസറും മോഡേണയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും പ്രതിരോധിക്കുന്നതില്‍ ഇരു വാക്​സിനുകളും വളരെ മുന്നിലാണെന്ന്​ ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

Related Articles

Back to top button