IndiaInternationalLatest

നിലവിലുള്ള നിയന്ത്രണ രേഖയില്‍ മാറ്റം വരുന്നത് അംഗീകരിക്കില്ല; വിദേശകാര്യമന്ത്രി

“Manju”

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ഇന്ത്യയും ചൈനയും സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. നിലവിലുള്ള സ്ഥിതിഗതികള്‍ നീണ്ടുനില്‍ക്കുന്നത് ഇരുപക്ഷത്തിന്റെയും താല്‍പ്പര്യമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഷാങ് ഹായ് ഉച്ചകോടിയുടെ ഭാഗമായി ഡൈനീസ് വിദേശ കാര്യമന്ത്രിയുമായി ഇന്ത്യന്‍ വിദേശമന്ത്രി എസ് ജയശങ്കല്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചത്.
ഒരു മണിക്കൂറോളം നീണ്ടുനിന്ന താജിക്കിസ്ഥാനില്‍ നടന്ന യോഗത്തില്‍ ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രിയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ശ്രദ്ധേയമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. മുതിര്‍ന്ന സൈനിക മേധാവികള്‍ തമ്മില്‍ ഇരുപക്ഷത്തുനിന്നും കൂടിക്കാഴ്ച നടത്താമെന്നും ഇരുവരും സമ്മതിച്ചെന്നും എസ് ജയശങ്കര്‍ അറിയിച്ചു.
ലഡാക്ക് അതിര്‍ത്തിയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയില്‍ സമാധനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. മേഖലയില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങിയത് പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതിയില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനിവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. 2020ല്‍ മോസ്‌കോയില്‍ നടന്ന ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തവണ തജാകിസ്ഥാനിലാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി നടക്കുന്നത്.

Related Articles

Back to top button