InternationalLatest

പാകിസ്ഥാനിലെ വിമാനാപകടം അന്വേഷിച്ച കമ്മിറ്റിയുടെ കണ്ടെത്തല്‍

“Manju”

സിന്ധുമോള്‍ ആര്‍

 

കറാച്ചി: ലഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ജനനിബിഡമായ കോളനിയിലേക്ക് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് നശിച്ചത് ഇരുപതോളം വീടുകളും ഇരുപത്തിനാലോളം വാഹനങ്ങളുമെന്ന് കറാച്ചി നഗരഭരണ നിര്‍വഹണകേന്ദ്രം ചുമതലപ്പെടുത്തിയ കമ്മിറ്റി കണ്ടെത്തി.

99 പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അപകടം നടന്ന സ്ഥലത്ത് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നുപോയെന്ന് കമ്മിറ്റി കണ്ടെത്തി. ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മരിച്ചവരെ തിരിച്ചറിയുന്നതും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കുന്നതും.

ജനങ്ങള്‍ വസിച്ചിരുന്ന കോളനി ഏതാണ് പൂര്‍ണമായും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം അപകടത്തില്‍പെട്ടവര്‍ക്ക് വേണ്ട പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button