IndiaKeralaLatest

കോ​ഴി​ക്കോ​ട്​ മെഡിക്കല്‍ കോളജില്‍ മുലപ്പാല്‍ ബാങ്ക്​

“Manju”

കോ​ഴി​ക്കോ​ട്‌: മു​ല​പ്പാ​ല്‍ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മു​ല​പ്പാ​ല്‍ ബാ​ങ്ക്​ വ​രു​ന്നു. മു​ല​പ്പാ​ല്‍ കു​റ​വു​ള്ള അ​മ്മ​മാ​രു​ടെ ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക്​ പാ​ല്‍ ന​ല്‍​കാ​നാ​ണ്​ ബാ​ങ്ക്​ സ്​​ഥാ​പി​ക്കു​ന്ന​ത്.

പ്ര​സ​വ​ശേ​ഷം പാ​ല്‍ ഇ​ല്ലാ​താ​യാ​ല്‍, കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ പാ​ല്‍ വ​ലി​ച്ചു​കു​ടി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ വ​ന്നാ​ല്‍, വി​ഷാ​ദ​രോ​ഗ​വും മ​റ്റും മൂ​ലം മു​ല​യൂ​ട്ടാ​നാ​കാ​ത്ത മാ​ന​സി​കാ​വ​സ്​​ഥ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ പാ​ല്‍ ന​ല്‍​കു​ന്ന​തി​ന​ു​ള്ള പ​ദ്ധ​തി​യാ​ണ്​ മു​ല​പ്പാ​ല്‍ ബാ​ങ്ക്.

കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ ന​ല്‍​കി​യ​ശേ​ഷം ബാ​ക്കി​വ​രു​ന്ന പാ​ല്‍ ബാ​ങ്കി​ലേ​ക്ക്​ ന​ല്‍​കാ​ന്‍ അ​മ്മ​മാ​ര്‍ ത​യാ​റാ​യാ​ല്‍ പാ​ല്‍ കി​ട്ടാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നാ​കും.

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ന്യൂ​ബോ​ണ്‍ വി​ഭാ​ഗ​ത്തോ​ടു ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ്‌ ബാ​ങ്ക്‌ ഒ​രു​ക്കു​ക. മു​ല​പ്പാ​ല്‍ ശേ​ഖ​രി​ക്കാ​നാ​യി പ്ര​ത്യേ​ക മു​റി, കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​ന്‍ ഫ്രി​ഡ്‌​ജ്‌, ഡീ​പ്​ ഫ്രീ​സ​ര്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ ബാ​ങ്കി​ലു​ണ്ടാ​യി​രി​ക്കും.

പാ​ല്‍ ഒ​ന്നി​ച്ച്‌ പാ​സ്‌​ച​റൈ​സ്‌ ചെ​യ്‌​താ​ണ്‌ സൂ​ക്ഷി​ക്കു​ക. അ​ണു​മു​ക്ത​മെ​ന്ന്‌ ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ള്‍​ച​ര്‍ പ​രി​ശോ​ധ​ന​യു​ള്‍​പ്പെ​ടെ ന​ട​ത്തും. സം​സ്ഥാ​ന​ത്തെ ആ​ദ്യ മു​ല​പ്പാ​ല്‍ ബാ​ങ്കാ​യി​രി​ക്കും ഇ​ത്‌. മൊ​ത്തം 38.62 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്‌.

ഇ​തോ​ടൊ​പ്പം 77 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട്‌ മെ​റ്റേ​ണ​ല്‍ ന്യൂ​ബോ​ണ്‍ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​നി​റ്റും പൂ​ര്‍​ത്തി​യാ​ക്കും. ഇ​ത്‌ സ​ജ്ജ​മാ​കു​ന്ന​തോ​ടെ ഐ.​സി.​യു​വി​ല്‍ കി​ട​ത്തി ചി​കി​ത്സ​യി​ലു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ​കൂ​ടെ അ​മ്മ​മാ​രെ​യും കി​ട​ത്താം.

ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി​യും അ​മ്മ​യും ര​ണ്ടി​ട​ത്താ​വു​മ്ബോ​ഴു​ണ്ടാ​കു​ന്ന മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​തി​ലു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക്‌ ‌ഇ​തോ​ടെ പ​രി​ഹാ​ര​മാ​കും.

ചി​കി​ത്സ​യി​ലു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ​കൂ​ടെ അ​മ്മ​മാ​രെ​യും കി​ട​ത്താ​നു​ള്ള മെ​റ്റേ​ണ​ല്‍ ന്യൂ​ബോ​ണ്‍ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​നി​റ്റും മു​ല​പ്പാ​ല്‍ ബാ​ങ്കും ര​ണ്ടു‌ മാ​സ​ത്തി​നു​ള്ളി​ല്‍ സ​ജ്ജ​മാ​കും.

ഇ​രു പ​ദ്ധ​തി​ക​ളു​ടെ​യും വി​ശ​ദ പ​ദ്ധ​തി രേ​ഖ‌​ക്ക്‌ (ഡി.​പി.​ആ​ര്‍) ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം അം​ഗീ​കാ​ര​വും ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചു. പ​ദ്ധ​തി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ടെ​ന്‍​ഡ​ര്‍ പൂ​ര്‍​ത്തി​യാ​കും. ഉ​ട​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന്​ ഐ.​എം.​സി.​എ​ച്ച്‌​ സൂ​പ്ര​ണ്ട്​ ഡോ. ​ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.

നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​മാ​സം ആ​രം​ഭി​ക്കും. എ​ച്ച്‌.​എ​ല്‍.​എ​ല്ലാ​ണ്​ നി​ര്‍​മാ​ണം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്‌, എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ മു​ല​പ്പാ​ല്‍ ബാ​ങ്കി​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്‌.

Related Articles

Back to top button