InternationalLatest

ഹരാമൈൻ ഹൈ സ്പീഡ് ട്രെയിൻ സർവീസ് പുനരാരംഭിച്ചു

“Manju”

റിയാദ് : സൗദി അറേബ്യയിലെ ഹരാമൈൻ ഹൈ സ്പീഡ് ട്രെയിൻ സ്റ്റേഷനിലെ ജിദ്ദ സുലൈമാനിയ സെൻട്രൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതായി ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് അൽ ജാസർ അറിയിച്ചു. മക്കയെയും മദീനയെയും ജിദ്ദ വഴിയും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി റാബിയിലൂടെയും ബന്ധിപ്പിക്കുന്നതാണു ഹക്കാമിൻ റെയിൽ‌വേ. ഉംറ തീർത്ഥാടകർക്കും ഹജ്ജ് ഉൾപ്പെടെയുള്ള യാത്രക്കാർക്കും മികച്ച ഗതാഗത സൗകര്യം ഇതിലൂടെ ലഭ്യമാകും.

2019 സെപ്റ്റംബർ 29 ന് സ്റ്റേഷനിൽ വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് സുലൈമാനിയ സ്റ്റേഷൻ പ്രവർത്തനം നിർത്തിവെക്കുകയും പിന്നീട് ഡിസംബറിൽ പുനരാരംഭിച്ചെങ്കിലും കൊറോണയെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.

Related Articles

Back to top button