India

ലക്ഷദ്വീപിൽ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ഭരണകൂടം

“Manju”

കവരത്തി : ലക്ഷദ്വീപിൽ അനധികൃത ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ഭരണകൂടം. സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത പക്ഷം കെട്ടിടങ്ങൾ തകർക്കുമെന്നാണ് മുന്നറിയിപ്പ്.

കൽപേനിയിലെ ഭൂമി കയ്യേറ്റത്തിനെതിരെയാണ് ഇപ്പോൾ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിലെ നിർദ്ദേശം. പ്രദേശത്ത് വൻതോതിലാണ് ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ.

നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൽപേനിയിലും നോട്ടീസ് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിലും നിയമ ലംഘനങ്ങൾക്കെതിരെ കൂടുതൽ നടപടികൾ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Check Also
Close
  • ….
Back to top button