Article

ആശ്വാസമായി കരിമ്പിന്‍ ജ്യൂസ്

“Manju”

വേനലില്‍ ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല.ശുദ്ധമായ കരിമ്പ് നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. നല്ല രുചിയും ക്ഷീണമകറ്റാനും മറ്റ് ജ്യൂസുകളേക്കാള്‍ നല്ലതാണ് കരിമ്പ് ജ്യൂസ്.ശരീരത്തിലെ പല അണുബാധകളും തടയാന്‍ കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും.യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്നങ്ങള്‍,എന്നിവയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. കരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്.

Related Articles

Back to top button