IndiaLatest

ശക്തമായ മഴ; ഓടിക്കൊണ്ടിരുന്ന കാര്‍ ഗര്‍ത്തതില്‍ പതിച്ചു

“Manju”

ഡല്‍ഹി: അതി ശക്തമായ മഴയില്‍ ഡല്‍ഹിയില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലയിടങ്ങളിലും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഡല്‍ഹിയിലെ ദ്വാരകയില്‍ പൊലീസുകാരന്‍ സഞ്ചരിച്ച കാര്‍ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണു.

ഡല്‍ഹി ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ അശ്വനിയുടെ കാറാണ് അപകടത്തില്‍ പെട്ടത്. റോഡില്‍ രൂപപ്പെട്ട കുഴിയിലേക്ക് കാര്‍ തലകുത്തനെ പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കുകളൊന്നുമില്ലാതെ അശ്വനി രക്ഷപ്പെട്ടുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Related Articles

Back to top button