IndiaLatest

കൊവിഡിനെ വരുതിയിലാക്കി ഡല്‍ഹി; ചൊവ്വാഴ്ച 44 കേസുകള്‍

“Manju”

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യതലസ്ഥാനം വിജയത്തിലേക്ക്. ഇന്ന് 44 കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചത്. 569 പേരാണ് സജീവ രോഗികള്‍. ഇതുവരെ 14,35,609 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പുതിയതായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ മരണസംഖ്യ 25,035 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ 37 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 14,10,005 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതരില്‍ 98.21 ശതമാനം പേരും രോഗമുക്തരായി. വെറും 0.07 ശതമാനമാണ് ഡല്‍ഹിയിലെ ടിപിആര്‍.
രാജ്യതലസ്ഥാനത്ത് 406 പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണിലുള്ളത്. തിങ്കളാഴ്ച 36 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button