എഴുത്തിടം | Ezhuthidam

ബാല്യകാലം

“Manju”

രമ്യ, കോലിയക്കോട്

ഓർമ്മതൻ വിതുമ്പിൽ
കൈ പിടിച്ചു നടന്ന – ബാല്യകാലം
എൻ മനസ്സിൽ കുളിർമഴ –
കൊള്ളുമാ ബാല്യം
ഓർമിക്കാം നമുക്ക് ആ –
നല്ല കാലത്തെ
ഒറ്റപെടലിൻ വേദന –
ഞാനറിഞ്ഞു
നീറുമാ മനസ്സിൽ ചെറു –
തെന്നൽ
എൻ കാതിൽ മന്ത്രിച്ചു, ഞാനറിഞ്ഞു
എൻ കളിക്കൂട്ടുകാർ ഒത്തു കൂടുമാ
വിദ്യ അങ്കണത്തിൽ
വർഷങ്ങൾ കൊഴിഞ്ഞാലും മായില്ല
എൻ മനസിലെ ബാല്യം
ഇപ്പോൾ ഞാനോർക്കുന്നു -നമ്മുടെ
ആ പ്രധാന അദ്ധ്യാപകനെ
കൂട്ടരേ നമുക്ക്- ഓർത്തെടുക്കാം ഒരിക്കൽ
കൂടി ആ കുഞ്ഞു ബാല്യത്തെ

 

Related Articles

Back to top button