India

ജമ്മുവിൽ ഏറ്റുമുട്ടൽ : പോലീസ് കോൺസ്റ്റബിളിൽ നിന്നും എകെ47 തട്ടിയെടുത്ത് ഭീകരർ

“Manju”

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ കോൺസ്റ്റബിളിൽ നിന്ന് ഭീകരർ എകെ47 തോക്ക് തട്ടിയെടുത്തതായി പോലീസ് അറിയിച്ചു. കുൽഗാമിലെ ഖുദ്വാനി പ്രദേശത്താണ് സംഭവം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കുൽഗാമിൽ മൂന്ന് ഭീകരർ കടന്നതായും ഇവർ ജില്ലയിലെ ഒരു സ്ഥലത്ത് ഒളിവിൽ കഴിയുകയാണെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരിൽ ഒരാൾ ജില്ലയിലെ മുനന്ദ് പ്രദേശത്ത് വച്ച് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെയാണ് സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഒളിച്ചിരിക്കുന്ന മറ്റ് രണ്ട് ഭീകർക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടെയാണ് തോക്ക് തട്ടിയെടുത്തതെന്നാണ് വിവരം.

Related Articles

Back to top button