LatestThiruvananthapuram

ന്യൂ ഇയറിന് കളറ് കൂട്ടാന്‍ മെഗാ ഡിസ്കൗണ്ട് മേള

“Manju”

പോത്തന്‍കോട്: നിങ്ങള്‍ക്ക് ന്യൂ ഇയര്‍ കളറാക്കേണ്ടേ? ശാന്തിഗിരി ആശ്രമത്തിന് സമീപമുള്ള ഷോപ്പിംഗ് മാളില്‍ നിങ്ങളെ കാത്തിരിക്കുന്നത് വൈവിധ്യമാര്‍ന്ന വസ്ത്രശേഖരം. 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ മനസ്സിനിണങ്ങിയ വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അസുലഭാവസരമാണ് മെഗാ ഡിസ്കൗണ്ട് മേളയിലൂടെ ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. സാരികള്‍, വെഡ്ഡിംഗ് സാരികള്‍, കിഡ്സ് വെയറുകള്‍, ഷര്‍ട്ടുകള്‍, ബനിയനുകള്‍, ഇന്നര്‍വെയറുകള്‍, ഡെയ് ലി വെയറുകള്‍ തുടങ്ങി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇണങ്ങുന്ന വിവിധതരം വസ്ത്രങ്ങളുമാണ് മേളയിലുള്ളത്. ഇതിന് പുറമെ വീടിന് ആകര്‍ഷകമായ ചവിട്ടികള്‍, പ്രമുഖ കമ്പനികളുടെ ഗൃഹോപകരണങ്ങള്‍, സ്റ്റീല്‍ പാത്രങ്ങള്‍ എന്നിവയും വന്‍ വിലക്കുറവില്‍ ഉപഭോക്താവിനെ വിസ്മയിപ്പിക്കുന്ന തരത്തില്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button