IndiaLatest

കൊവിഡ് രോഗികളിൽ മരണകാരണമാകുന്ന ബ്ലാക്ക് ഫംഗസ്

“Manju”

ബെംഗളൂരു ; കൊറോണ രോഗികളില്‍ കണ്ടുവരുന്ന ‘മ്യൂക്കോര്‍മൈക്കോസിസ് ‘ എന്ന ഫംഗസ് ബാധ ആശങ്കക്കിടയാകുന്നു . മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമാകുന്ന രോഗമാണെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത് . കൊറോണ പോസിറ്റീവായ പ്രമേഹരോഗികളിലും ഏറെനാള്‍ ഐ.സി.യുവിൽ കഴിഞ്ഞവരിലുമാണ് ഈ ഫംഗസ് ബാധ കണ്ടുവരുന്നത്. ബ്ലാക്ക് ഫംഗസ് എന്ന പേരിൽ അറിയപ്പെടുന്ന ഈ അണുബാധയുടെ വിശദമായ വിവരങ്ങൾ ആരോഗ്യ വിദഗ്ധരിൽ നിന്ന് തേടിയിരിക്കുകയാണ് കർണാടക സർക്കാർ .

വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും – കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

അപൂർവവും എന്നാൽ ഗുരുതരവുമായ ഈ അണുബാധ, കർണാടക ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിലെ കൊറോണ രോഗികളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫംഗസ് തുടക്കത്തിൽ ചർമ്മത്തിൽ പ്രകടമാവുകയും പിന്നീട് ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുകയും ചെയ്യുന്നു. അണുബാധയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും വിശദമായി പഠിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് സുധാകർ പറഞ്ഞു.

നഗരത്തിലെ ബാംഗ്ലൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) അടുത്തിടെ ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങൾ കാണിച്ച രോഗികളിൽ നിന്ന് ശേഖരിച്ച എട്ട് സാമ്പിളുകളാണ് വിശദ പഠനങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നത് .

ബ്ലാക്ക് ഫംഗസ് കണ്ടെത്തിയ എട്ട് സാമ്പിളുകളിൽ ആറ് പേർ അണുബാധയ്ക്ക് ഇരയായിട്ടുണ്ട്, രണ്ട് പേർക്ക് കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായും ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ പറഞ്ഞു.

നമുക്ക് ചുറ്റുമുള്ള മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍ മൂലമുണ്ടാകുന്ന അപൂര്‍വ രോഗമാണ് ബ്ലാക്ക് ഫംഗസ് എന്ന് കൂടി അറിയപ്പെടുന്ന മ്യൂക്കോര്‍മൈകോസിസ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്

Related Articles

Back to top button