IndiaLatest

ഫേസ്ബുക്ക് ഉപയോഗത്തില്‍ കര്‍ശന ജാഗ്രത: ജവാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി സി.ആര്‍.പി.എഫ്

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഉപയോഗത്തില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജവാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി സി.ആര്‍.പി.എഫും. തന്ത്ര പ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ശത്രു രാജ്യങ്ങള്‍ ജവാന്‍മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായുള്ള രഹസ്യ വിവരത്തെത്തുടര്‍ന്നാണിത്.

ജമ്മുകാശ്‌മീര്‍ ഉള്‍പ്പടെ തന്ത്രപ്രധാനമായ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന ജവാന്മാരോടാണ് നി‌ര്‍ദ്ദേശം.

ജവാന്‍മാരുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരുടെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. അതിര്‍ത്തിയില്‍ അടക്കം പ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന ജവാന്‍മാരുടെ വിവരങ്ങള്‍ ഇത്തരം വ്യാജ പ്രൊഫൈലുകള്‍ വഴി ചോര്‍ത്തും.
ജോലി സമയം, ഉത്തരവാദിത്വങ്ങള്‍, ജോലി ചെയ്യുന്ന സ്ഥലത്തെ ഭൂപ്രകൃതി, പ്രതിസന്ധികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോര്‍ത്തുന്നത്.

അതിനാല്‍ ഇത്തരം വിവരങ്ങള്‍ ഫേസ്ബുക്ക് വഴി പങ്കുവയ്ക്കരുതെന്നാണ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനും അതിര്‍ത്തി കടന്നെത്തുന്ന ശത്രു രാജ്യങ്ങളിലെ സൈനികര്‍ക്ക് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉള്‍പ്പെടെ അറിയുന്നതിനുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് സൂചന.

ഭീകര സംഘടനകള്‍ക്ക് ഇത്തരം വിവരങ്ങള്‍ കൈമാറുന്നതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button