KeralaLatest

പോരാട്ടവീര്യത്തിന് കൂടുതല്‍ മത്സരങ്ങള്‍ നല്ലത് – ‍ ഒളിമ്പ്യന്‍ ശ്രീജേഷ്

“Manju”

കൊച്ചി ; ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യം കൂട്ടുന്നതിന് കൂടുതല്‍ മത്സരം നല്ലതാണെന്ന് ഇന്ത്യന്‍ ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്. അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ചാബ്യന്‍ഷിപ്പില്‍ ഹോക്കിയില്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ശ്രീജേഷ്. അതേസമയം ഹോക്കി അസോസിയേഷനും ടീമും എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ബിര്‍മിംഗ്ഹാമിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. 35 ദിവസത്തിന് ശേഷം ചൈനയില്‍ ഏഷ്യന്‍ ഗെയിംസിന് കൊടിയുയരും. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് പാരിസ് ഒളിമ്പിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടാം. ഈ സാഹര്യത്തില്‍ ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസില്‍ മികച്ച ഫോമില്‍ കളിക്കുന്നതാണ് നല്ലതെന്നും, ഇതിനായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഒഴിവാക്കാം എന്നുമാണ് കഴിഞ്ഞ ദിവസം ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര അഭിപ്രായപ്പെട്ടത്. ഇതിനായിരുന്നു ശ്രീജേഷിന്റെ മാധ്യമ പ്രവര്‍ത്തകരോടുള്ള പ്രതികരണം.

Related Articles

Back to top button