IndiaLatestSports

തലയില്‍ സ്റ്റിച്ചുകളുമായി സതീഷ് കുമാറിന്റെ മത്സരം

“Manju”

ടോക്യോ: ബോക്‌സിങ്ങില്‍ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ സെമി കാണാതെ പുറത്ത്. നിലവിലെ ലോക ചാമ്പ്യനും ഏഷ്യന്‍ ചാമ്പ്യനുമായ ഉസ്‌ബെക്കിസ്താന്റെ ബഖോദിര്‍ ജലോലോവിനോട് ക്വാര്‍ട്ടറില്‍ 5-0ന് ആയിരുന്നു സതീഷ് കുമാര്‍ പരാജയപ്പെട്ടത്. ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഹെവിവെയ്റ്റ് ബോക്‌സറാണ് സതീഷ്.
കഴിഞ്ഞ മത്സരത്തിനിടെ തലയില്‍ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകളുമിട്ടാണ് സതീഷ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരത്തിന് ഇറങ്ങിയത്. താരം മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച മെഡിക്കല്‍ ക്ലിയറന്‍സ് കിട്ടിയതോടെ മത്സരിക്കുകയായിരുന്നു.

Related Articles

Back to top button