IndiaLatest

വാക്സിന്‍ ഉത്പാദനം വര്‍ധിപ്പിക്കും; കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ന്യൂഡല്‍ഹി: ഡിസംബറോടെ രാജ്യത്ത് കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 12 കോടി ഡോസായും കൊവാക്സിന്റേത് 5.8 കോടി ഡോസായും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍ പറഞ്ഞു. കോവിഷീല്‍ഡിന്റെ പ്രതിമാസ ഉത്പാദനം 11 കോടി ഡോസുകളില്‍ നിന്ന് 12 കോടി ഡോസായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്‍സുഖ് മണ്ഡവ്യ രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൊവാക്സിന്റെ ഉല്‍പാദനം പ്രതിമാസം 2.5 കോടി ഡോസില്‍ നിന്ന് 5.8 കോടി ഡോസായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button