India

ജിഎസ്എൽവി എഫ്- 10 വിക്ഷേപണം 12ന്

“Manju”

ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ജിഎസ്എൽവി എഫ്- 10ന്റെ വിക്ഷേപണം ഈ മാസം പന്ത്രണ്ടിന് നടക്കുമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും പുലർച്ചെ 5.43നാണ് വിക്ഷേപണം. ഇഒഎസ് -03 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എൽവി മാർക്ക് 2 പേടകം ഭ്രമണപഥത്തിലെത്തിയ്‌ക്കുക. നേരത്തെ ജിസാറ്റ്-1 എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരുന്നത്.

ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം രാജ്യാതിർത്തികളുടെ തത്സമയ ചിത്രങ്ങൾ നൽകും. കൂടാതെ പ്രകൃതി ദുരന്തങ്ങൾ വേഗത്തിൽ നിരീക്ഷിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഓൺബോർഡ് ഹൈ റെസല്യൂഷൻ ക്യാമറകൾ ഉപയോഗിച്ച് ഇന്ത്യൻ ഭൂപ്രദേശത്തേയും സമുദ്രങ്ങളേയും അതിർത്തികളേയും തുടർച്ചയായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിന് സാധിക്കും.

അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്03 ഭൂസ്ഥിര ഭ്രമണപഥത്തിൽ നിന്നുകൊണ്ട് മുഴുവൻ സമയവും ഇന്ത്യയെ നിരീക്ഷിക്കും. ഇതേ ശ്രേണിയിലുള്ള രണ്ടാമത്തെ ഉപഗ്രഹം 2022ൽ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു. മാർച്ച് 20നായിരുന്നു ആദ്യം വിക്ഷേപണം നടത്താൻ പദ്ധതിയിട്ടിരുന്നത്. ഈ വർഷം മാർച്ചിൽ വിക്ഷേപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അത് നീളുകയായിരുന്നു.

Related Articles

Back to top button