International

പാകിസ്താനിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ ആക്രമണം

“Manju”

ന്യൂഡല്‍ഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ഇസ്ലാം മത തീവ്രവാദികളുടെ ആക്രമണം. റഹിം യര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് നഗരത്തിലുള്ള സിദ്ധിവിനായക ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ഇസ്ലാം ഭീകരര്‍ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹങ്ങള്‍ തകര്‍ക്കുകയും, ഇതിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ച് ചാമ്പലാക്കുകയുമായിരുന്നു. ഇസ്ലാം മതപാഠശാലയെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ഇരുമ്പു ദണ്ഡുകള്‍, വടികള്‍, കല്ലുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുമായെത്തിയ അക്രമികള്‍ ക്ഷേത്രത്തിന് അകത്തും പുറത്തും ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ക്ഷേത്രം പൂര്‍ണമായും തകര്‍ന്ന സ്ഥിതിയിലാണ്. സംഭവത്തില്‍ ഇതുവരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പ്രദേശത്ത് നൂറോളം ഹിന്ദു കുടുംബങ്ങളാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്കെതിരെയും സുരക്ഷ ഭീഷണി ശക്തമായിരിക്കുകയാണ്.

പാകിസ്താനിലെ ഭരണകക്ഷിയുടെ പാര്‍ലമെന്റ് അംഗമായ ഡോ.രാകേഷ് കുമാര്‍ വങ്ക്‌വാനിയാണ് ആക്രമണ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കു വച്ചത്. കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ‘ ഭോംഗ് നഗരത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരിക്കുകയാണ്. ഇവിടുത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. പ്രദേശത്തെ പോലീസ് ഈ വിഷയത്തില്‍ കാണിക്കുന്ന അലംഭാവം നിരാശാജനകമാണ്. ചീഫ് ജസ്റ്റിസ് ഈ വിഷയത്തില്‍ കര്‍ശന നടപടി എടുക്കമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button