KeralaLatest

ട്രഷറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും; മന്ത്രി

“Manju”

സംസ്ഥാനത്തെ ട്രഷറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആധുനീകരണം വിപുലീകരിക്കും എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ശാസ്താംകോട്ടയിലെ പുതിയ സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം ഇടപാടുകള്‍ വേഗത്തിലാക്കി പുതിയ തലമുറ ബാങ്കുകളോട് കിടപിടിക്കത്തക്ക രീതിയിലേക്ക് പരിഷ്‌കരണം നടത്തുകയാണ്.ട്രഷറി അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി മറ്റേത് അക്കൗണ്ടിലേക്കും പണമിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശാസ്താംകോട്ട കായല്‍ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button