Thrissur

കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂർ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ- നിർമ്മാണോദ്ഘാടനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കയ്പമംഗലം, നാട്ടിക, കൊടുങ്ങല്ലൂർ മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ- നിർമ്മാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനായി നിർവഹിച്ചു.

സംസ്ഥാന സർക്കാർ ഹാർബർ എഞ്ചിനിയറിങ്ങ് വകുപ്പ് വഴി തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

കയ്പമംഗലം മണ്ഡലത്തിൽ 286.90 ലക്ഷം രൂപയ്ക്ക് സാങ്കേതിക അനുമതി ലഭിച്ച മൂന്ന് റോഡുകളുടെ നിർമ്മാണമാണ് ആരംഭിച്ചത്. എറിയാട് പഞ്ചായത്ത് വാർഡ് പത്തിൽ 63.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ആവണി ശ്മശാനം ലിങ്ക് റോഡ്, കടുത്തുരുത്തി പഞ്ചായത്ത് 8 9 10 വാർഡുകളിൽ 125 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ചാമക്കാല ബീച്ച് റോഡ്, എടത്തിരുത്തി പഞ്ചായത്ത് വാർഡ്‌ 16ൽ 93.50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച ബാലകൃഷ്ണൻ മാസ്റ്റർ ഐ എസ് ആർ ഒ റോഡ് എന്നീ പ്രവൃത്തികൾക്ക് 286.90 ലക്ഷം രൂപയുടെ സാങ്കേതികാനുമതി നൽകി പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എടത്തിരുത്തി പഞ്ചായത്തിലെ ചാമക്കാല ബീച്ച് റോഡ്, ഐ എസ് ആർ ഒ, ബാലൻ മാസ്റ്റർ റോഡ്, എറിയാട് പഞ്ചായത്തിലെ ആവണി ശ്മാശനം റോഡ് എന്നിവയുടെ നിർമ്മാണമാണ് നടക്കുന്നത്.

നാട്ടിക നിയോജക മണ്ഡലത്തിൽ
മത്സബന്ധന തുറമുഖ വകുപ്പ് അനുവദിച്ച 387.40 ലക്ഷം ചെലവഴിച്ച് താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ മൂന്ന് റോഡുകൾ പൂർത്തിയായി. 10 റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. വലപ്പാട്, തളിക്കുളം, നാട്ടിക പഞ്ചായത്തുകളിൽ ഉൾപ്പെടെ 26 റോഡുകളാണ് മണ്ഡലത്തിൽ
നിർമ്മിക്കുന്നത്. എല്ലാ റോഡുകൾക്കുമായി
885 ലക്ഷം രൂപയാണ് മണ്ഡലത്തിൽ ചെലവഴിക്കുന്നത്.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ചതും പ്രവൃത്തികളുടെയുമായി എട്ട് റോഡുകളുടെ ഉദ്‌ഘാടനമാണ് നടന്നത്. കൊടുങ്ങല്ലൂർ നഗരസഭ, വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിലൂടെയുള്ള റോഡുകളാണ് പദ്ധതിയിലുള്ളത്. വിവിധ റോഡുകൾക്ക് സാങ്കേതികാനുമതി നൽകി പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്.

Related Articles

Back to top button