KeralaLatestThiruvananthapuram

ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഇനി സാമൂഹ്യക്ഷേമ പെന്‍ഷന് അര്‍ഹത

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഇനി സാമൂഹ്യക്ഷേമ പെന്‍ഷന് അര്‍ഹതയുണ്ടാവും. സര്‍ക്കാറിന്റെ പുതുക്കിയ മാനദണ്ഡത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ പ്രതിമാസം 4000 രൂപ വരെ എക്സ്​ഗ്രേഷ്യാ ലഭിക്കുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനായി മാനദണ്ഡങ്ങളും അനുബന്ധ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നുവെന്നും വാഹനമുണ്ടെന്നുമുള്ള കാരണത്താല്‍ നിരവധി പേരുടെ പെന്‍ഷന്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

Related Articles

Back to top button