IndiaKeralaLatest

ഇരട്ട മാസ്‌ക് നിര്‍ബന്ധം; സാനിറ്റൈസര്‍ കൈയിൽ കരുതണം: നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി

“Manju”

തിരുവനന്തപുരം: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചവരെ പ്രഖ്യാപിച്ച ലോക്ഡൗണിനു സമാനമായ നിയന്ത്രണം ഒരാഴ്ചത്തേക്കുകൂടി നീട്ടിയേക്കും. ഒരാഴ്ചത്തെ സ്ഥിതി വിലയിരുത്തിയായിരിക്കും തുടര്‍ തീരുമാനം.
വീടുകളില്‍നിന്നു പുറത്തുപോകുന്നവര്‍ രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടുമാസ്‌ക് ഉപയോഗിക്കുമ്ബോള്‍ ആദ്യം സര്‍ജിക്കല്‍ മാസ്‌കും പുറമേ തുണി മാസ്‌കും ധരിക്കണം. അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കാം. വ്യായാമമുറകള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഒഴിവാക്കണം. നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വരണാധികാരികളായിരുന്ന ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കും.
മറ്റുനിര്‍ദേശങ്ങള്‍
• സാധനങ്ങള്‍ ഏറ്റവും അടുത്ത കടയില്‍നിന്നു വാങ്ങണം. പുറത്തുപോകുമ്ബോള്‍ സാനിറ്റൈസറും കരുതണം.
• രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. വീട്ടിലെ മറ്റംഗങ്ങളും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റ് നടത്തി കോവിഡ് രോഗബാധയുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
• അവശ്യസാധന വിതരണം ഓണ്‍ലൈന്‍ വഴിയാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയ്ക്കും നിര്‍ദ്ദേശംനല്‍കി.
• ജനലുകള്‍ എല്ലാം തുറന്ന് കഴിയാവുന്നത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം.
• കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ മുതലായവരുടെ യാത്ര പൊലീസ് തടസ്സപ്പെടുത്തരുത്.
• ഓക്‌സിജന്‍, മരുന്നുകള്‍ മുതലായ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പൊലീസ് അകമ്ബടി നല്‍കും.

Related Articles

Back to top button