IndiaKeralaLatest

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 35,080 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. സ്വര്‍ണവിലയില്‍ ഇന്നലെ പവന് 600 രൂപ കുറ‌ഞ്ഞിരുന്നു. ഈ മാസം അഞ്ച് തവണയാണ് സ്വര്‍ണ വില കുറഞ്ഞത്. സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ സ്വര്‍ണത്തിന്. വെള്ളിയാഴ്ച പവന് 35,680 രൂപയായിരുന്നു വില. വ്യാഴാഴ്ച്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 35,840 ആയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണ വില ഇടിയുന്ന നിലയിലാണ്.

ഓഗസ്റ്റ് ഒന്നിന് 200 രൂപ കുറഞ്ഞ് പവന് 36,000 രൂപയായിരുന്നു. രണ്ടാം തിയതി വിലയില്‍ മാറ്റമുണ്ടായില്ല. മൂന്നിന് പവന് 80 രൂപ കുറഞ്ഞ് 35,920 രൂപയായി. ഇന്നലെ ഇതേ നിരക്കില്‍ തുടര്‍ന്നശേഷമാണ് ഇന്നലെ വില കുറഞ്ഞത്. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വര്‍ണവില ജൂലൈയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയത്. അന്ന് 35200 രൂപയായിരുന്നു പവന് വില.

Related Articles

Back to top button