IndiaLatest

ഭാഷയെ മതവുമായി ബന്ധിപ്പിക്കാനാവില്ല :​ അലഹബാദ്​ ഹൈക്കോടതി

“Manju”

അലഹബാദ്​: ഭാഷയെ മതവുമായി ബന്ധിപ്പിക്കാനാവില്ലെന്ന് അലഹബാദ്​ ഹൈക്കോടതി. മുസ്​ലിം ജനസംഖ്യ കുറവുള്ള പ്രദേശങ്ങളിലും ഉറുദു പഠിപ്പിക്കാമെന്ന്​ കോടതി നിരീക്ഷിച്ചു . ജസ്റ്റിസ്​ അശ്വാനി കുമാര്‍ മിശ്രയുടേതാണ്​ ഈ നിരീക്ഷണം. ഉറുദു അധ്യാപികയാണ്​ സ്​കൂളില്‍ നിന്ന്​ പുറത്താക്കിയതിനെതിരെ കോടതിയെ സമീപിച്ചത്​. 20 ശതമാനം മുസ്​ലിം ജനസംഖ്യയില്ലാത്ത സ്ഥലങ്ങളില്‍ ഉറുദു അധ്യാപക തസ്​തിക ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്​. തുടര്‍ന്ന്​ എയ്​ഡഡ്​ സ്​കൂള്‍ അധ്യാപികയായ ഹര്‍ജിക്കാരിയുടെ ജോലി നഷ്ടപെടുകയായിരുന്നു. ഇതിനെതിരെയാണ്​ അധ്യാപിക കോടതിയെ സമീപിച്ചത്​.

മതേതര രാജ്യത്ത്​ ഇത്തരം നയങ്ങളുണ്ടാവരുതെന്നും കോടതി ചൂണ്ടിക്കാട്ടി . മുസ്​ലിം വിഭാഗക്കാര്‍ കുറവുള്ള പ്രദേശങ്ങളിലും ഉറുദു പഠിപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട്​ കൂടുതല്‍ വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട്​ ആവശ്യപ്പെട്ടു. കേസ്​ ആഗസ്റ്റ്​ 16ന്​ വീണ്ടും പരിഗണിച്ചേക്കും .

Related Articles

Back to top button